Recipe

കൊതിപ്പിക്കും രുചിയിൽ ചീട തയ്യാറാക്കാം; അടിപൊളി നാലുമണി പലഹാരം | kaliyadakka-recipe

നല്ലൊരു നാലുമണി പലഹാരമാണ് കളിയടക്ക അഥവ ചീട. വളരെ എളുപ്പം തയ്യാറാക്കാം ഈ സ്പെഷ്യൽ വിഭവം.

വേണ്ട ചേരുവകൾ

അരിപൊടി -3  കപ്പ്
വെളുത്തുള്ളി   -3 അല്ലി
ജീരകം    -1 സ്പൂൺ
നെയ്യ്   -2 സ്പൂൺ
തിളച്ച വെള്ളം      -2 കപ്പ്
ഉപ്പ് –  2 സ്പൂൺ
തേങ്ങ-   1/2  കപ്പ്
എണ്ണ -1 ലിറ്റർ

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി നല്ലപോലെ വറുത്തെടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് ഒപ്പം തന്നെ എള്ളും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കുക. ഇതിലേക്ക് ജീരകവും അതുപോലെ വെളുത്തുള്ളിയും തേങ്ങയും ചതച്ചത് കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു ഉരുളകളാക്കി എടുത്തതിനുശേഷം എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. നല്ലപോലെ ചെറിയ തീയിൽ വറുത്തെടുത്തതിനുശേഷം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

content highlight: kaliyadakka-recipe