Recipe

കിടിലൻ രുചിയിൽ പാലക് ചിക്കൻ ഉണ്ടാക്കിയാലോ? | home-made-palak-chicken-curry

പാലക് ചീരയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പാലക് ചീരയും ചിക്കനും കൊണ്ടും എളുപ്പം തയ്യാറാക്കാം ഒരു കിടിലൻ ചിക്കൻ കറി.

വേണ്ട ചേരുവകൾ

കരുവണ്ടിപ്പരിപ്പ് അരച്ചത്   -1  സ്പൂൺ
ചിക്കൻ    -500 ഗ്രാം
പാലക് ചീര  -പിടി
വെണ്ണ അല്ലെങ്കിൽ ഓയിൽ    -ആവശ്യത്തിന്
വെള്ളുത്തുള്ളി  -2 സ്പൂൺ
ഇഞ്ചി പേസ്റ്റ്    -2 സ്‌പൂൺ
പച്ചമുളക്  -3 എണ്ണം
സവാള   -1 എണ്ണം
തക്കാളി  -1 എണ്ണം
മുളക് പൊടി   -1 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
ജീരകം പൊടി   -1/2 സ്പൂൺ
കസ്സൂരി മേത്തി  -1  സ്‌പൂൺ
കുരുമുളക് പൊടി  -1/2 സ്പൂൺ
ഉപ്പ്   -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പാലക് ചീര വേവിച്ച് അരച്ചെടുക്കുക. പാത്രത്തിൽ ഓയിൽ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, പച്ചമുളക് പേസ്റ്റ് ഇവ ഇട്ട് മൂപ്പിച്ച് കൊത്തിയരിഞ്ഞ സവാള ഇട്ട് വഴന്നു വരുമ്പോൾ തക്കാളിയും ചേർക്കുക. ശേഷം മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഈ പൊടികൾ കുറച്ച് വെള്ളത്തിൽ കുഴച്ച് വഴറ്റിയതിലേക്ക് ഇടുക. ശേഷം നന്നായി മൂപ്പിച്ചെടുക്കുക. ചിക്കൻ ചേർത്ത് കുറച്ച് വെള്ളം കുടഞ്ഞ് മൂടി വച്ച് വേവിക്കുക . ഇനി പാലക് അരച്ചതും കശുവണ്ടിപ്പരിപ്പ്  പേസ്റ്റും ചേർത്ത് തിളപ്പിക്കുക. വെന്ത് ചാറ് പാകമാകുമ്പോൾ കസ്തൂരി മേത്തി മുകളിൽ വിതറി വിളമ്പാവുന്നതാണ്.

content highlight: home-made-palak-chicken-curry