ആർത്തവം സ്ത്രീകളിലെ മാസചക്രത്തിന്റെ (menstrual cycle) ഒരു പ്രധാനഘട്ടമാണ്. ഇത് ശരാശരി 28 ദിവസം നീളുന്ന ഒരു ചക്രത്തിന്റെ ഭാഗമാണ്, എന്നാൽ 21-35 ദിവസങ്ങൾക്കുള്ളിൽ വ്യത്യാസപ്പെടാം.
ആർത്തവസംബന്ധിയായ പരിചരണം
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക.
ലഘുവായ വ്യായാമം, യോഗ, ധ്യാനം പരീക്ഷിക്കുക.
അമിതമായ വേദനയോ അസ്വാഭാവിക രക്തസ്രാവമോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ചിലരിൽ തുടർച്ചയായി ആർത്തവം, സമയം തെറ്റി വരാറുണ്ട്. ഇതിന് വീടുകളിൽ തന്നെ പോംവഴിയുണ്ട്. ഈ പാനീയം കുടിച്ച് നോക്കു. നിങ്ങളുടെ ആർത്തവം കൃത്യ സമയങ്ങളിൽ എത്തും.
ഉലുവ
വൈകി വരുന്ന ആർത്തവത്തിന് ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ കൂടുതൽ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. തിളപ്പിച്ച വെള്ളത്തിൽ ഉലുവ ഇട്ട് കുടിക്കാം. ഇത് ആർത്തവം നേരത്തെ വരാൻ സഹായിക്കുന്നു.
ഇഞ്ചി
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന മിശ്രതം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കും. ഇത് പെട്ടെന്ന് ആർത്തവം ഉണ്ടാവാൻ സഹായിക്കുന്നു. കൂടാതെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന കുറയ്ക്കും. ഇഞ്ചി അരിഞ്ഞ് തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കാം.
പെരുഞ്ചീരകം
ഇഞ്ചി, മഞ്ഞൾപൊടി, പെരുഞ്ചീരകം എന്നിവ ചേർത്ത പാനീയം കുടിക്കുന്നതും ആർത്തവം നേരത്തെ വരാൻ സഹായിക്കും. ഇഞ്ചി അരിഞ്ഞ് മഞ്ഞൾപൊടിയും പെരുഞ്ചീരകവും ഇട്ട് വെള്ളം തിളപ്പിച്ചതിന് ശേഷം കുടിക്കാവുന്നതാണ്.
ഹോർമോൺ അസന്തുലിതാവസ്ഥക്കും, പിസിഒഡി പ്രശ്നങ്ങൾക്കും ഇത് പരിഹാരമുണ്ടാക്കും. അതേസമയം സ്ത്രീജന്യ രോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം ചോദിച്ച് മാത്രമേ ഇത്തരം പാനീയങ്ങൾ കുടിക്കാൻ പാടുള്ളു.
content highlight: irregular-periods-try-this-drink