സിൽവർലൈനിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്‍റെ നിലപാടിനോട് പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർലൈനുമായി ബന്ധപ്പെട്ട പിയൂഷ് ഗോയലിന്‍റെ നിലപാട് പോസറ്റീവ് സമീപനമാണെന്നാണ് ബാലഗോപാൽ അഭിപ്രായപ്പെട്ടത്. സിൽവർലൈൻ കേന്ദ്രസർക്കാരിന് നടപ്പാക്കേണ്ടിവരുമെന്നും അതിവേഗപാതകൾക്കായി രാഷ്ട്രീയത്തിനതീതമായി നിലകൊള്ളണമെന്നും ധനമന്ത്രി ചൂണ്ടികാട്ടി.
കൊച്ചിയിൽ ഇന്നലെ തുടങ്ങിയ ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപ സംഗമത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പിണറായി സർക്കാർ മുന്നോട്ട് വെച്ച തിരുവനന്തപുരം – കാസർകോട് അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കിയത്. പദ്ധതി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി ജനങ്ങൾ ഉയർത്തിയിരിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.