Kerala

ആശാ വർക്കർമാർ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയൻ: രാഹുൽ മാങ്കൂട്ടത്തിൽ

ആശാ വർക്കർമാരുടെ സമരത്തിൽ പ്രതികരണവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ആശാ വർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പണം ആണോ സർക്കാരിന്റെ പ്രശനം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC മെമ്പർമാർക്ക് പണം അനുവദിക്കുന്നത്. അവർക്ക് തുക വർദ്ധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോ. ആരോഗ്യ നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവർക്കർമാരുടെ ചുമലിലാണ്. മന്ത്രി ഓഫീസ് ടൈമിൽ വരാൻ പറയുന്നു.. ഈ സാധാരണ മനുഷ്യർക്ക് ഓഫീസ് ടൈം ഉണ്ടോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

വീണാ ജോർജ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 10 മുതൽ അഞ്ചുവരെ നോക്കിയിട്ടാണോ വോട്ട് ചോദിക്കുന്നത്. 2026 ൽ ഇരിക്കാൻ ഓഫീസ് ഉണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രി ഓർക്കുന്നത് നന്നായിരിക്കും. ആശാ വർക്കർമാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്. ആഗോള വ്യവസായികളെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിൽ പറന്നെത്തി. പിണറായി വിജയന്റേത് ഇരട്ടത്താപ്പ്. 233 രൂപയെന്ന ദുരവസ്ഥക്ക് മാറ്റമുണ്ടാകണം. തോമസ് മാഷിന് യാത്രാബത്ത കൂട്ടികൊടുത്തു. ബംഗാളിൽ അവിടുത്തെ പിണറായി വിജയനെ ജനം കല്ലെറിഞ്ഞു ഓടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോൾ അവിടുത്തെ ആശാവർക്കർമാർക്ക് 5 ലക്ഷം ലഭിക്കുന്നത്.

ധൂർത്തിലും ധാരാളിത്തത്തിനും ചെലവഴിക്കുന്ന പണത്തിന്റെ ഒരുവിധം എങ്കിലും നൽകണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ഞങ്ങൾ തെരുവിലേക്ക് വരുകയാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.