Health

ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളുമായി എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ

ഗുണങ്ങൾ

ഹൃദയാരോഗ്യത്തിന് വെർജിൻ ഒലിവ് ഓയിൽ വളരെ നല്ലതാണ്.

ഒലിവ് ഓയിൽ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണക്രമം രക്തപ്രവാഹത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു

ഉയർന്ന രക്തസമ്മർദം, വീക്കം, ഉയർന്ന കൊളസ്ട്രോള്,അമിതവണ്ണം, ടൈപ്പ് ടു പ്രമേഹം, അൽഷിമേഴ്സ് രോഗം, കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഇവയൊക്കെ ചെറുക്കാൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

പഠനങ്ങൾ

ഭക്ഷണത്തിൽ എത്രത്തോളം ഒലിവ് ഓയിൽ ഉപയോഗിക്കണമെന്ന് ഇതുവരെയും പറയുന്നില്ല.. നാലാഴ്ചകൾക്കൊടുവിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത ആളുകളിൽ ഒലിവ് ഓയിൽ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ ഗണ്യമായി കുറയുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നാലു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഏകദേശം 480 കലോറിക്കും 56 ഗ്രാം കൊഴുപ്പിനും തുല്യമാണ്. ഇതിൽ കൂടുതൽ ഒന്നും ഒരു വ്യക്തി ഒരു ദിവസം ഒലിവ് ഓയിൽ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നാണ് ഏകദേശം ഒരു കണക്കായി പറയുന്നത്. ഒരു ടേബിൾ സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ നിന്നും ഏകദേശം 120 കലോറിയും 14 ഗ്രാം കൊഴുപ്പുമാണ് ലഭിക്കുന്നത്. സാലഡുകളിലും മസാലകളിലും ബ്രഡുകളിലും ഓക്കേ ഒലിവ് ഓയിൽ കൂടുതലായി ഉപയോഗിക്കുകയാണ് വേണ്ടത്. ഒലിവ് ഓയിൽ ഹൃദയ ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് എന്ന് ഇതിനോടകം പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള ഡയറ്റ് പിന്തുടരുന്ന വ്യക്തിക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ.