മലയാളി പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരിക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിനായി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നു. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎൻ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബോയില്‍ എത്തിയിരുന്നു.
ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ന്യൂഡൽഹിയിലെ ലൊക്കേഷനില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പുറത്തെത്തി. ഇതാദ്യമായാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള, ഇരുവരും ഒരുമിച്ചുള്ള ഒൗദ്യോഗിക ചിത്രം പുറത്തുവരുന്നത്.
ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ടാകും. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനിലും പൂര്‍ത്തീകരിച്ചു. ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്കായും ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.
STORY HIGHLIGHT: mohanlal mammootty latest location images