ദില്ലി: രാജ്യത്തെ എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും, സാംസങ് എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, മറ്റ് ഓഫ്‌ലൈന്‍ ചാനലുകള്‍ എന്നിവയിലും ഗ്യാലക്സി എ06 5ജി ലഭ്യമായിത്തുടങ്ങി. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,499 രൂപയാണ് പ്രാരംഭവില. 4 ജിബി + 128 ജിബി മോഡലിന് 11,499 രൂപയും 6 ജിബി + 128 ജിബി മോഡലിന് 12,999 രൂപയുമാകും. ബ്ലാക്ക്, ഗ്രേ, ലൈറ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗ്യാലക്സി എ06 5ജി ലഭ്യമാണ്. സ്പെഷ്യല്‍ ലോഞ്ച് ഓഫറിലൂടെ ഒരു വര്‍ഷത്തെ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനും സാംസങ് കെയര്‍ പാക്കേജും വെറും 129 രൂപയ്ക്ക് സ്വന്തമാക്കാം.
ഗ്യാലക്സി എ06 5ജിയില്‍ ഏറ്റവും മികച്ച 5ജി അനുഭവം ഉറപ്പാക്കുന്നതിനായി 12 5ജി ബാന്‍ഡുകള്‍ തങ്ങള്‍ കൊണ്ടുവന്നിരിക്കുന്നുവെന്ന് സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് ജനറല്‍ മാനേജര്‍ അക്ഷയ് എസ് റാവു പറഞ്ഞു. മികച്ച കണക്ടിവിറ്റിയും കരുത്താര്‍ന്ന പ്രകടനവും ഇതിലൂടെ ഉറപ്പാക്കാനാവുന്നു എന്നും ഏറ്റവും മികച്ച ടെക്നോളജി എല്ലാവര്‍ക്കും ലഭ്യമാകണമെന്ന കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ് ഈ മോഡല്‍ എന്നും അദേഹം വ്യക്തമാക്കി.സാംസങ് എ സീരീസില്‍ ബജറ്റ്-ഫ്രണ്ട്‌ലി 5ജി അനുഭവം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്ന പുത്തന്‍ സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്സി എ06 5ജി (Galaxy A06 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. മിതമായ നിരക്കില്‍ ദീര്‍ഘകാല ഈടും വിശ്വസനീയവുമായ പ്രകടനവുമാണ് ഗ്യാലക്സി എ06 5ജിയിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Galaxy A06 5G- പ്രത്യേകതകള്‍
6.7 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്ക്രീന്‍, പരമാവധി 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, ഒക്ടാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6300 6mn പ്രൊസസര്‍, 1ടിബി വരെ മൈക്രോ എസ്ഡി സൗകര്യം, ആന്‍ഡ്രോയ്ഡ് 15, വണ്‍ യുഐ 7, നാനോ+നാനോ സിം, 50 എംപി റീയര്‍ ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍, എല്‍ഇഡി ഫ്ലാഷ്, 8 എംപി സെല്‍ഫി ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗര്‍ പ്രിന്‍റ്, 3.5എംഎം ഓഡിയോ ജാക്ക്, ഐപി54 റേറ്റിംഗ്, 5ജി എസ്എ/എന്‍എസ്എ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി-സി പോര്‍ട്ട്, 5000 എംഎഎച്ച് ബാറ്ററി, 25 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഗ്യാലക്സി എ06 5ജിയുടെ സവിശേഷതകളാണ്.
content highlight : samsung-galaxy-a06-5g-launched-in-india-with-these-specs-and-offers