കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ ഒഴിവാകുന്നു. മൂന്ന് പേരും തൂങ്ങിമരിച്ചതാണെന്നണ് വിവരം.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍, സഹോദരി ശാലിനി വിജയ് എന്നിവരെ കാക്കനാട് ടി.വി സെന്ററിനു സമീപത്തെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അവധി കഴിഞ്ഞും മനീഷ് ഓഫീസിലേക്ക് എത്താതിരിക്കുകയും ഫോണ്‍കോളുകള്‍ക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സഹപ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്നിടത്തേക്ക് അന്വേഷിച്ചെത്തിയത്. പിന്നാലെ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
STORY HIGHLIGHT: kakkanad suicide case postmortem report