താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ലോറി നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ചുരം കയറുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങുകയായിരുന്നു. ലോറി പിറകിലുണ്ടായിരുന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയും തുടര്‍ന്ന് ഇതിന് പുറകിലായി എത്തിയ ട്രാവലറിലേക്ക് പിക്കപ്പ് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
പിക്കപ്പ് ഡ്രൈവര്‍ അബ്ദുല്‍ ഹക്കിം, കാസിം, ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി നിസ്സാര പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
STORY HIGHLIGHT: truck lost control and hit vehicles in thamarassery churam