Travel

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന ലോട്ടസ് ടെമ്പിൾ

എപ്പോൾ പോകാം

തിങ്കളാഴ്ച ഒഴികെയുള്ള ആഴ്ചയിലെ എല്ലാ ദിവസവും ഈ ക്ഷേത്രത്തിൽ വിനോദസഞ്ചാരികൾക്ക് എത്താൻ സാധിക്കും ഒക്ടോബർ മാർച്ച് സമയങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം ഇവിടെയൊക്കെ സന്ദർശിക്കാൻ ഒരു പ്രവേശന ഫീസ് ഒന്നുമില്ല ആർക്കുവേണമെങ്കിലും ഇവിടെ വന്ന് ഈ ക്ഷേത്രം കാണാൻ സാധിക്കും. വിശ്വാസത്തിന്റെ ഒരു വലിയ പ്രാതിനിധ്യമായാണ് ഈ ക്ഷേത്രം ഉയർന്നുനിൽക്കുന്നത് അതിമനോഹരവും വ്യത്യസ്തവുമായ ഘടനയാണ് ഈ ക്ഷേത്രത്തെ മനോഹരമാക്കുന്നത്.

ചരിത്രം

ഹിന്ദു പുരാണത്തിൽ വളരെയധികം പ്രാധാന്യമുള്ള താമരപ്പൂവിന്റെ ആകൃതിയിൽ തന്നെ അണി ക്ഷേത്രം ഉള്ളത് വെളുത്ത ഇതളുകൾ ഉള്ള താമരയുടെ രൂപത്തിലാണ് ഈ ക്ഷേത്രം കാണാൻ സാധിക്കുന്നത് കനേഡിയൻ വാസ്തു ശില്പിയാണ് ഈ ഒരു ക്ഷേത്ര രൂപകല്പന ചെയ്തത് 1986 ആണിത് പൂർത്തിയായത് സർവ്വശക്തന്റെ ഏകത്വം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് മതം വംശം ലിംഗഭേദം ദേശീയത എന്നിവ പരിഗണിക്കാതെ എല്ലാവർക്കും വേണ്ടിയാണ് ഈ ക്ഷേത്രം തുറന്നിരിക്കുന്നത് ലോകമെമ്പാടുമുള്ള 7 ആരാധനാലയങ്ങളിൽ ഒന്നായിയാണ് ലോട്ടസ് ടെമ്പിൾ കണക്കാക്കപ്പെടുന്നത്.

പ്രേത്യേകതകൾ

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആകർഷകമായ പ്രവേശന കവാടം മനോഹരമായ പൂന്തോട്ടം തിളങ്ങുന്ന കുളങ്ങൾ എന്നിവ കാണാൻ സാധിക്കും ക്ഷേത്ര വാതിലുകളിലേക്കുള്ള പാതയിൽ പച്ചപ്പ് നിറഞ്ഞ കുറ്റിച്ചെടികളും മനോഹരമായ കാഴ്ച വിസ്മയം തന്നെയാണ് നൽകുന്നത് വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് മറ്റൊരു ആകർഷണ ഘടകം ഏത് വിശ്വാസത്തിലുള്ള വ്യക്തി ആണെങ്കിലും നിങ്ങൾക്ക് മതഗ്രന്ഥങ്ങൾ വായിക്കുവാനും അവിടെയുള്ള ജപങ്ങൾ ജപിക്കുവാനും ഒക്കെ സാധിക്കും മതഗ്രന്ഥങ്ങൾക്കൊപ്പം സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട് ഈ ഒരു ക്ഷേത്രത്തിൽ അതിമനോഹരമായ പോസിറ്റീവായ അന്തരീക്ഷം കൂടി ഈ ക്ഷേത്രം നൽകുന്നുണ്ട്

ആകർഷണങ്ങൾ

താമരപ്പൂവിന്റെ ആകൃതിയിലുള്ള ഗ്രീക്ക് വെള്ള മാർബിളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ജൈനമതം ബുദ്ധമതം ഹിന്ദുമതം ഇസ്ലാം തുടങ്ങിയ മതങ്ങൾക്ക് പൊതുവായതിനാൽ ആണ് താമരയെ പ്രതീകമായി തിരഞ്ഞെടുത്തിരിക്കുന്നത് മൂന്ന് കുലകളായി 9 വശങ്ങളിലായി ആണ് ക്ഷേത്രം ക്രമീകരിച്ചിരിക്കുന്നത് ലോട്ടസ് ടെമ്പിൾ 9 വാതിലുകളും തുറന്നിരിക്കുകയും ചെയ്യുന്നു. 200500 ഓളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു സെൻട്രൽ ഹാളും ഈ ഒരു ക്ഷേത്രത്തിലുണ്ട് വലിയ പ്രാർത്ഥന ഹാളിൽ പ്രകാശം പരത്താൻ പുറമേയുള്ള ലൈറ്റിങ് ആവശ്യമില്ലാത്ത വിധത്തിലാണ് ഈ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത് ഈ പ്രകാശം താമരപ്പൂവിന്റെ അകത്തെ മടക്കുകളിലും പ്രതിഫലിക്കും അതോടെ ക്ഷേത്രത്തിൽ മുഴുവനായി ഇത് വ്യാപിക്കുകയും ചെയ്യും ചുറ്റുമുള്ള 9 കുളങ്ങളും പൂന്തോട്ടങ്ങളും ലോട്ടസ് ടെമ്പിളിന് 26 ഏക്കറോളം വ്യാപിച്ചു കിടക്കുകയാണ് ഇത് കൂടുതലായും ഈ ക്ഷേത്രത്തെ സുന്ദരമാക്കുന്നു. സന്ധ്യയും വൈകുന്നേരങ്ങളിലുമാണ് ഈ ക്ഷേത്രം കൂടുതലായും മനോഹരിയാവുന്നത് ഈ മണിക്കൂറുകളിൽ ഇവിടെയുള്ള പ്രകാശം ഈ ക്ഷേത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ലോട്ടസ് ടെമ്പിൾ മെട്രോയും ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് ഉള്ളത് അതുകൊണ്ടുതന്നെ ഒരാൾക്ക് വളരെ പെട്ടെന്ന് ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും ലോട്ടസ് ടെമ്പിൾ ലേക്ക് നിരവധി ട്രാവൽ പാക്കേജുകളും ഇന്ന് നിലവിലുണ്ട്