മട്ടൻ റിബ്സ് – 1 കിലോ
എണ്ണ – 5 ടേബിൾസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 4 ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗ്രാമ്പൂ – 8 എണ്ണം
പട്ട – 1 വലിയ കഷ്ണം
ഏലക്ക – 4 എണ്ണം
ജീരകം – 1 ടീസ്പൂൺ
വെളിച്ചെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും റിഫൈൻഡ് ഓയിലോ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് തിളപ്പിക്കുക. സവാള നല്ല ബ്രൗൺ ആകുന്നതുവരെ വഴറ്റുക. സവാള വേഗത്തിൽ വാടാൻ അല്പം ഉപ്പു വിതറാവുന്നതാണ്.മസാല ഉണ്ടാക്കാൻ ഒരു ടീ സ്പൂൺ ജീരകം 4 ഏലക്ക, പട്ട 1 വലിയ കഷ്‌ണം, 8 ഗ്രാമ്പൂ എന്നിവ ചെറുതായി ചൂടാക്കി, തീരെ പൊടിയാകാതെ പൊടിക്കുക.സവാള മൊരിഞ്ഞു കഴിഞ്ഞാൽ അതിൽ 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവ ചേർക്കുക. 4 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഒന്നോ രണ്ടോ മിനുട്ട് മൂപ്പിക്കുക. ശേഷം മട്ടൺ ചേർക്കുക.നന്നായി ഇളക്കിയ ശേഷം തയ്യാറാക്കി വച്ച മസാല കൂട്ട് കാൽ ഭാഗം ചേർക്കുക. ഇറച്ചിക്ക് ആവശ്യമായ ഉപ്പു ചേർക്കുക.
അല്പം വെള്ളം ഒഴിച്ച ശേഷം വേവിക്കുവാനായി ഒരു ചെറിയ പ്രഷർ കുക്കറിൽ വയ്ക്കുക. ഇറച്ചി വെന്തതിനു ശേഷം വീണ്ടും ചീനച്ചട്ടിയിലേക്ക് മാറ്റുക. ഇതിൽ ബാക്കി മസാല കൂടി ചേർത്ത് അൽപ സമയം ചെറുതീയിൽ വച്ച ശേഷം വാങ്ങി വച്ച് ചൂടോടെ വിളമ്പുക.മട്ടൻ ചോപ്സിനെ നാട്ടുഭാഷയിൽ ചാപ്സ് എന്ന് ചിലർ വിളിക്കാറുണ്ട്. മട്ടൺ ചോപ്സിനൊപ്പം ചപ്പാത്തി, പൊറോട്ട, അപ്പം, ഇടിയപ്പം, പുട്ട് തുടങ്ങിയവ ബെസ്റ്റാണ്. ചോറിനും പുലാവിനും ഒപ്പവും മട്ടൻ ചാപ്സ് ട്രൈ ചെയ്യാവുന്നതാണ്.