നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോളും പാകിസ്താനെ വിടാതെ പോളിയോ വൈറസ്. സിന്ധ് പ്രവിശ്യയിലെ ലര്‍കാന ജില്ലയിലാണ് വൈല്‍ഡ് പോളിയോ വൈറസ് ടൈപ്പ് 1 രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇക്കൊല്ലം തന്നെ സിന്ധില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പോളിയോ വൈറസ് ബാധയാണിത്.
പാകിസ്താനില്‍ 2025-ലെ ആദ്യ പോളിയോ വാക്‌സിന്‍ വിതരണം നടന്നത് ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ഒന്‍പതാം തീയതി വരെയായിരുന്നു. 99 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും പോളിയോ വൈറസ് വ്യാപനമുള്ള രണ്ടേരണ്ട് രാജ്യങ്ങള്‍ ആണ് പാകിസ്താനും അഫ്ഗാനിസ്താനും. കഴിഞ്ഞ കൊല്ലം പാകിസ്താനില്‍ ആകെ 74 പേര്‍ക്കാണ് പോളിയോ ബാധിച്ചത്.
STORY HIGHLIGHT: pakistan reports third polio virus case