Breakfast Recipes

ഡയറ്റിലാണേല്‍ ഒരു ഓട്‌സ് റെസിപ്പി പരീക്ഷിക്കാം

ഓവര്‍ നൈറ്റ് ഓട്‌സ് മികച്ചൊരു ആരോഗ്യകരമായ ഭക്ഷണവുമാണ്.

 

ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും.ഓവര്‍ നൈറ്റ് ഓട്‌സ് മികച്ചൊരു ആരോഗ്യകരമായ ഭക്ഷണവുമാണ്

ചേരുവകള്‍
  • ഓട്‌സ് -അരക്കപ്പ്
  • പാല്‍ -അര ക്കപ്പ്
  • യോഗട്ട്- 1 കപ്പ്
  • ചിയ സീഡ്- 1 സ്പൂണ്‍
  • തേന്‍ -1 സ്പൂണ്‍
  • ഈന്തപ്പഴം-3
  • ആപ്പിള്‍-1
  • കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള്

ഓട്‌സ്, പാല്‍, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

രാവിലെ പുറത്തെടുത്ത് വെച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചിട്ട് കഴിയ്ക്കാം. പഴങ്ങള്‍ എന്തുതന്നെ ചേര്‍ത്തും ഇങ്ങനെ ഓവര്‍നൈറ്റ് ഓട്‌സ് ഉണ്ടാക്കുവാന്‍ സാധിക്കും. പാലിന് പകരം ഓട്‌സ് മില്‍ക്കോ ബദാം മില്‍ക്കോ വേണമെങ്കില്‍ ഉപയോഗിക്കാം.

content highlight : overnight-oats-recipe-weight-loss

Latest News