കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. വീട്ടിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. അപകടം നടന്ന സമയം നാരായണി തനിച്ചായിരുന്നു. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല.
സ്ഥലത്ത് അഗ്നിരക്ഷാസേനയും പോലീസും എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
STORY HIGHLIGHT: tragic house fire kills elderly woman