പുതുപ്പള്ളിയിൽ മദ്യലഹരിയിൽ യുവാക്കളുടെ പരാക്രമം. എടിഎം കൗണ്ടറും കാറും അടിച്ചു തകർത്തു. പുതുപ്പള്ളി കവലയ്ക്കും അങ്ങാടിക്കലിനും ഇടയിൽ കുട്ടൻചിറപ്പടിയിൽ ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് ഹോട്ടലിൽ കയറിയ രണ്ട് യുവാക്കൾ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുമായി യാതൊരു പ്രകോപനവുമില്ലാതെ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവർ പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ പോവുകയും അവിടെ ആക്രമണം നടത്തിയ ശേഷം തിരികെയെത്തി ഹോട്ടലിനുനേരെ കല്ലെറിയുകയും ചെയ്തു.
സമീപത്തെ എടിഎമ്മും അതിനരികെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും തല്ലിത്തകർത്ത് യുവാക്കൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: alcohol fueled violence atm vandalism car damage