മെക്സിക്കോയുമായുള്ള അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയും യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സമൂഹ മാധ്യമങ്ങൾ വഴിയാണ് അതിര്‍ത്തി അടച്ച വിവരം അറിയിച്ചത്. ‘ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് മെക്സിക്കോ അതിർത്തി സുരക്ഷിതമാക്കാൻ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നു.
അതിനിടെ, യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ സി.ക്യു. ബ്രൗണിനെ ട്രംപ് പുറത്താക്കിയിരുന്നു. ബ്രൗണിനൊപ്പം നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിർന്ന ജനറൽമാരെയും പുറത്താക്കിയിട്ടുണ്ട്. ബ്രൗണിന്റെ നാലുവർഷത്തെ കാലാവധിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണ് നടപടി. യുഎസ് നാവികസേനാ മേധാവി സ്ഥാനത്തുനിന്ന് അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും ട്രംപ് മാറ്റിയിരുന്നു.
STORY HIGHLIGHT: us mexico border closed