വളരെ എളുപ്പത്തിൽ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ഉപ്പുമാവ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റ് വറത്ത് എടുക്കുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് നന്നായി ഇളക്കുക. ശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഗ്രീൻ പീസ് എന്നിവ ചേർക്കുക. ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി നന്നായി യോജിപ്പിച്ചെടുക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.