പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു. പുതൂർ അരളിക്കോണം ആദിവാസി ഊരിലെ രേശി (55) ആണ് മരിച്ചത്. മകൻ രഘു (38) അമ്മയെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആക്രമണം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ രഘുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രേശിയുടെ മൃതദേഹം വൈകാതെ അഗളി ആശുപത്രിയിലേക്ക് മാറ്റും.