ദില്ലി:ആപ്പിളിന്‍റെ എഐ-പവർഡ് സ്യൂട്ട് ആയ ആപ്പിൾ ഇന്‍റലിജൻസ് ഈ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് സ്ഥിരീകരിച്ചതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. ക്ലീൻ അപ്പ് ടൂൾ പോലുള്ള തിരഞ്ഞെടുത്ത സവിശേഷതകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആപ്പിളിന്‍റെ എഐ കഴിവുകൾ രാജ്യത്ത് വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.
ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജൻസ് ഇന്ത്യയിലേക്ക് വരുന്നതായി പ്രഖ്യാപനം. ആപ്പിള്‍ ഇന്‍റലിജന്‍സ് 2024 ഏപ്രിൽ ആദ്യം ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. iOS 18.4 അപ്‌ഡേറ്റിന്‍റെ ഭാഗമായിട്ടാണ് ആപ്പിൾ ഇന്‍റലിജൻസ് ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നത്. കൂടാതെ, ഈ അപ്‌ഡേറ്റിനൊപ്പം iOS 18.4 ഉം ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഏപ്രിലിൽ iOS 18.4, ഐപാഡ്ഒഎസ് 18.4, മാക്OS സെക്വോയ 15.4 എന്നിവ പുറത്തിറങ്ങുന്നതോടെ ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പുതിയ ഭാഷകൾ ആക്‌സസ് ചെയ്യാൻ കഴിയും.തിരഞ്ഞെടുത്ത ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകൾ കൊണ്ടുവരും. വ്യക്തിഗത ഇന്‍റലിജൻസ് സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് തുടങ്ങിയവ ഉൾപ്പെടെ കൂടുതൽ ഭാഷകളിൽ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി പ്രാദേശികവൽക്കരിച്ച ഇംഗ്ലീഷും ലഭിക്കുമെന്നും,കൂടാതെ ഡെവലപ്പർമാർക്ക് ഉടൻ തന്നെ ഈ പതിപ്പുകൾ പരീക്ഷിക്കാൻ തുടങ്ങാമെന്നും കമ്പനി പറയുന്നു.
ഇന്ത്യയിലും സിംഗപ്പൂരിലും പ്രാദേശികവൽക്കരിച്ച ഇംഗ്ലീഷിനുള്ള പിന്തുണ ഉൾപ്പെടുത്തുമെന്ന് കുക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് ഈ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് എഐ അധിഷ്‍ഠിത ഡിവൈസുകൾ കൂടുതൽ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു. ഈ അപ്‌ഡേറ്റിലൂടെ, ഇന്ത്യയിലെ ഐഫോൺ, ഐപാഡ്, മാക് ഉപയോക്താക്കൾക്ക് റൈറ്റിംഗ് ടൂളുകൾ, സ്‍മാർട്ട് റിപ്ലൈ, ചാറ്റ്‍ജിപിടി സംയോജനം തുടങ്ങിയ വിപുലമായ എഐ സവിശേഷതകളിലേക്ക് ഉടൻ ആക്‌സസ് ലഭിക്കും. ഇത് ഈ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തും.
content highlight : apple-intelligence-to-launch-in-india-in-april