ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ ടി4എക്‌സ് ഫൈവ് ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.
വിവോ ടി4എക്സ് ഫൈവ്ജി മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50എംപി എഐ-എന്‍ഹാന്‍സ്ഡ് പ്രൈമറി കാമറയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് വിവരം. എഐ ഇറേസര്‍, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഡോക്യുമെന്റ് മോഡ് പോലുള്ള നൂതന എഐ സവിശേഷതകളും ഉപയോക്താക്കള്‍ക്ക് ലഭിച്ചേക്കാം.
ബാറ്ററി ലൈഫ് ഒരു വേറിട്ട സവിശേഷതയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 6,500എംഎഎച്ച് ബാറ്ററി കരുത്താകാം ഫോണിന്റെ മറ്റൊരു പ്രത്യേകത. നോട്ടിഫിക്കേഷനായി കസ്റ്റം ലൈറ്റിങ് ഇഫക്റ്റുകള്‍ നല്‍കുന്ന ഒരു ഡൈനാമിക് ലൈറ്റ് ഫീച്ചര്‍ ഇതില്‍ അവതരിപ്പിച്ചേക്കാം. പ്രോന്റോ പര്‍പ്പിള്‍, മറൈന്‍ ബ്ലൂ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.ബജറ്റ് സൗഹൃദമാക്കാന്‍ വില 15,000 രൂപയില്‍ താഴെയാകാനാണ് സാധ്യത.
content highlight: Vivo T4x