രാവിലെ അപ്പത്തിനും പുട്ടിനുമെല്ലാം ഒപ്പം കഴിക്കാൻ ഒരു ഹൈ പ്രോട്ടീൻ കറിയായാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു നാടൻ ചെറുപയർ കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെറുപയർ -ഒരു കപ്പ്
- വെള്ളം -മൂന്നര കപ്പ്
- ചെറിയുള്ളി- ഒരു കപ്പ്
- ഇഞ്ചി- ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ
- പച്ചമുളക് -മൂന്ന്
- തേങ്ങ ചിരവിയത് -അരക്കപ്പ്
- ജീരകം -അര ടീസ്പൂൺ
- വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
- കടുക് -ഒരു ടീസ്പൂൺ
- ഗ്രാമ്പൂ- 2
- കറുവപ്പട്ട -രണ്ട്
- ഏലക്കായ -രണ്ട്
- ബേ ലീഫ് -രണ്ട്
- മുളകുപൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾ പൊടി -അര ടീസ്പൂൺ
- ജീരകപ്പൊടി -അര ടീസ്പൂൺ
- കറിവേപ്പില
- തക്കാളി – 1
- ഉപ്പ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കുക. ഇനി മസാലകൾ ചേർത്ത് നന്നായി വഴറ്റാം, തീ കുറച്ച് മസാലപ്പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി തുടങ്ങിയവ ചതച്ചതും കറിവേപ്പില പച്ചമുളക് ഇവയും ചേർത്ത് നന്നായി പച്ച മണം മാറുന്നത് വരെ വഴറ്റുക.
ഇവ നന്നായി യോജിച്ചതിന് ശേഷം തക്കാളി ചേർക്കാം, വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക, ഉപ്പും ചെറുപയറും ചേർത്തതിനുശേഷം കുക്കർ
അടച്ച് വേവിക്കുക. ഈ സമയം തേങ്ങയും ജീരകവും അല്പം വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം വെന്ത ചെറുപയറിലേക്ക് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാം നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.