Health

ഫ്രൂട്സ് സാലഡ് തയാറാക്കുമ്പോൾ ചേർക്കേണ്ടത് ഈ പഴങ്ങൾ‌ | Fruit Salad

ഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം

വിവിധ പഴങ്ങളുടെ രുചിയും ഗുണവും ഒരുമിച്ച് കിട്ടുമെന്നതാണ് ഫ്രൂട്സ് സാലഡിന്‍റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഫ്രൂട്സ് സാലഡുകളെ ആരോഗ്യകരമായ ഭക്ഷണമായാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ പഴങ്ങൾക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെങ്കിലും ഒഴിവാക്കേണ്ട ചില കോംമ്പിനേഷനുകളുണ്ട്.

പഴങ്ങളെ അസിഡിറ്റി, ഉയർന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.

തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത്

തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത്. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല.

പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും

പഴം, ഏത്തക്ക പോലെ സ്റ്റാർച്ച് അടങ്ങിയ പഴങ്ങൾക്കൊപ്പം പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവിഫ്രൂട്ട്, അവോക്കാഡോ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ കഴിക്കരുത്. ഫ്രൂട്ട് സാലഡുകൾ ഉണ്ടാക്കുമ്പോൾ ഇത്തരം പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കണം. കാരണം ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാൻ ആൽക്കലൈൻ ബേസും ആവശ്യമാണ്.

അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും

സ്ട്രോബെറി, ആപ്പിൾ, മാതളനാരങ്ങ, പീച്ച് തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ ഒരിക്കലും വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി സംയോജിപ്പിക്കരുത്. ഇത് ദഹന പ്രശ്നങ്ങൾ, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.

പപ്പായയും നാരങ്ങയും

പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വിളർച്ച അല്ലെങ്കിൽ ഹീമോ​ഗ്ലോബിൻ അസന്തുലിതാവസ്ഥ എന്നിവ ഇതിനെ തുടർന്ന് ഉണ്ടാകാം.

content highlight: Fruit Salad