'Aadujeevitham' is slated to be a Pooja release. Photo: Movie poster
മലയാളികള്‍ ഏറ്റെടുത്ത ആടുജീവിതം എന്ന നോവല്‍ ബിഗ് സ്‌ക്രീനിലെത്തിയപ്പോള്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി വ്യക്തമാക്കുന്ന വീഡിയോ വീണ്ടും ചര്‍ച്ചയാവുന്നു. പ്രഖ്യാപിച്ചത് മുതല്‍ വലിയ പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികള്‍ ചിത്രത്തെ പ്രതീക്ഷിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ 150 കോടിയോളം കളക്ട് ചെയ്തു. എന്നാല്‍ പത്തു വര്‍ഷം കൊണ്ടാണ് ബ്ലെസി ആടുജീവിതത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ആറു വര്‍ഷത്തോളം ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയി. പ്രധാന കഥാപാത്രമായി എത്തിയ പൃഥ്വിരാജിന്റെ മേക്കോവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ഭീമമായ ബജറ്റിന് ആനുപാതികമായൊരു സാമ്പത്തിക നേട്ടം ചിത്രത്തില്‍ നിന്നുണ്ടായില്ലെന്നാണ് ബ്ലെസി വ്യക്തമാക്കിയിരിക്കുന്നത്. സിനിമാ ബജറ്റും താരങ്ങളുടെ പ്രതിഫലവുമൊക്കെ ചര്‍ച്ചയാവുകയും നിര്‍മാതാക്കളും താരങ്ങളും തമ്മില്‍ രണ്ട് തട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ബ്ലെസിയുടെ തുറന്ന് പറച്ചില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.
ആടുജീവിതം വലിത സാമ്പത്തിക വിജയം നേടിയ ചിത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും കാരണം അതിന്റെ ഭീമമായ ബജറ്റാണെന്നും അഭിമുഖത്തില്‍ ബ്ലെസി പറയുന്നുണ്ട്. അതിനെ മറികടക്കാന്‍ ബോക്‌സ് ഓഫീസ് കളക്ഷന് കഴിഞ്ഞിട്ടില്ല. പക്ഷേ നിലവില്‍ ലഭിച്ച കളക്ഷന്‍ മുടക്ക് മുതല്‍ തിരിച്ചുപിടിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം സിനിമയിലൂടെ മറ്റ് പല നല്ല കാര്യങ്ങളും സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ വളരെ നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു. നല്ല രീതിയില്‍ റീച്ചാവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിത്തു, അതെല്ലാം കണകാക്കുമ്പോള്‍ നഷ്ടമാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlight: Aadujeevitham Movie