Tech

വണ്‍പ്ലസിന്റെ സ്മാര്‍ട്ട് വാച്ചാണോ ഉപയോ​ഗിക്കുന്നത്? പണി കിട്ടുമെന്ന് ടെക് വിദ​ഗ്ധർ | OnePlus smart watch

വാച്ചിന്റെ ബാക് പാനലില്‍ ഗുരുതര അക്ഷരപിശകുണ്ടെന്നാണ് ബ്രൗണ്‍ലീ ചൂണ്ടിക്കാണിക്കുന്നത്

കഴിഞ്ഞ ദിവസമാണ് വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് മോഡലായ വണ്‍പ്ലസ് വാച്ച് 3 ലോഞ്ച് ചെയ്തത്. ഇതിന്റെ സവിശേഷതകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എങ്ങും വണ്‍പ്ലസ് വാച്ച് 3-യാണ് ചര്‍ച്ചാവിഷയം. എന്നാല്‍, ഇതിനിടെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ യൂട്യൂബറായ മാര്‍ക്വസ് ബ്രൗണ്‍ലീ.
വാച്ചിന്റെ ബാക് പാനലില്‍ ഗുരുതര അക്ഷരപിശകുണ്ടെന്നാണ് ബ്രൗണ്‍ലീ ചൂണ്ടിക്കാണിക്കുന്നത്.

മെയ്ഡ് ഇന്‍ ചൈന എന്നെഴുതുന്നതിലാണ് തെറ്റ് കടന്നുകൂടിയിരിക്കുന്നതായി ബ്രൗണ്‍ലീ പറയുന്നത്. Made എന്നതിന് പകരം Meda എന്നാണ് ചേര്‍ത്തിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാച്ചിന്റെ പിന്‍ഭാഗത്തിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബ്രൗണ്‍ലീ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഈ പിശക് പുറത്തിറങ്ങിയ എല്ലാ വാച്ചുകളിലുമുണ്ടോയെന്നത് വ്യക്തമല്ല. ബ്രൗണ്‍ലീയുടെ ആരോപണത്തോട് വണ്‍പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

എന്നാല്‍, അത് അറിയാതെ പറ്റിയതല്ലെന്നും കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്നുമാണ് ചില സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. അതേസമയം, വണ്‍പ്ലസിന്റെ പരിശോധനാ വിഭാഗങ്ങളേയും ചിലര്‍ പഴിക്കുന്നുണ്ട്. ആര്‍ക്കൊക്കെയോ പണി പോവാനിരിക്കുന്നുവെന്നാണ് ചിലരുടെ പ്രവചനം.

content highlight: OnePlus smart watch