Health

ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് പഴങ്ങള്‍…| 6-fruits-for-best-digestion

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്

ദഹന പ്രശ്നങ്ങൾ ഒരിക്കലെങ്കിലും ജീവിതത്തിൽ വന്നു കാണും. നിരന്തരം ദഹന പ്രശ്നങ്ങൾ അലട്ടുന്നവരും ഉണ്ടായിരിക്കും.. ഗ്യാസ്ട്രബിൾ, നെഞ്ചരിച്ചിൽ, വയറു വീർക്കൽ , മലബന്ധം തുടങ്ങിയവയൊക്കെ ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നവയാണ്.. തുടർച്ചയായി സംഭവിക്കുമ്പോൾ നിങ്ങളുടെ ദൈനംദിന ജീവിതം പോലും താറുമാറാകുന്നു.

ചില പഴങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് ദഹന പ്രക്രിയ മെച്ചപ്പെടുത്താം. അതിനുവേണ്ടി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഫ്രൂട്ട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം..

 

ഒന്ന്… 

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഇവ മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

രണ്ട്… 

ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

മൂന്ന്… 

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാന്‍ സഹായിക്കും.

നാല്… 

കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

അഞ്ച്… 

മാമ്പഴത്തില്‍ നാരുകളും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാമ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ആറ്… 

ആപ്രിക്കോട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ നല്ല രീതിയില്‍ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ആപ്രിക്കോട്ട് സഹായിക്കും.

content highlight: 6-fruits-for-best-digestion