Kerala

ബിജെപി സർക്കാർ പൂർണമായും ഫാസിസ്റ്റ് സർക്കാർ; ബിനോയ് വിശ്വം – modi goverment is fasicst says binoy viswam

സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നുവെന്നത് അവരോട് തന്നെ ചോദിക്കണം

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും ഫാസിസ്റ്റ് സര്‍ക്കാരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരും ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് വിശദീകരണമെന്ന നിലയില്‍ അയച്ച രേഖയിലാണ് മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന പരാമര്‍ശം. നവ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായി ചിത്രീകരിക്കാനാവില്ലെന്നുമാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച രേഖയില്‍ സിപിഐഎം വിശദീകരിച്ചത്.

STORY HIGHLIGHT: modi goverment is fasicst says binoy viswam