Tech

ഐപിഎല്‍ പ്രമാണിച്ച് ഡാറ്റാ ആഡ്-ഓണ്‍ പാക്കേജ്, പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

90 ദിവസത്തേക്ക് 15 ജിബി ഡാറ്റയാണ് മൊബൈല്‍ യൂസര്‍മാര്‍ക്ക് ജിയോയുടെ വാഗ്‌ദാനം

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ 2025 മനസില്‍ കണ്ട് ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറിന്‍റെ സബ്സ്‌ക്രിപ്ഷനോടെയുള്ള ഡാറ്റ-ഒണ്‍ലി പാക്കാണിത്. 195 രൂപയാണ് ഈ റീച്ചാര്‍ജിന്‍റെ വില. 195 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഹോട്ട്‌സ്റ്റാറിന്‍റെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ 90 ദിവസ വാലിഡിറ്റിയോടെ ലഭിക്കും. ഇതോടെ ഈ ക്രിക്കറ്റ് സീസണ്‍ ആരാധകര്‍ക്ക് ആഘോഷമാക്കാം. 90 ദിവസത്തേക്ക് 15 ജിബി ഡാറ്റയാണ് മൊബൈല്‍ യൂസര്‍മാര്‍ക്ക് ജിയോയുടെ വാഗ്‌ദാനം. ഹൈ-സ്‌പീഡ് ഡാറ്റാ പരിധി കഴിയുമ്പോള്‍ 64 കെബിപിഎസ് വേഗത്തില്‍ തുടര്‍ന്നും ഡാറ്റ ഉപയോഗിക്കാം. എന്നാല്‍ ആക്റ്റീവ് വാലിഡിറ്റിയുള്ള ബേസ് സര്‍വീസ് പ്ലാനുണ്ടെങ്കില്‍ മാത്രമേ 195 രൂപ പാക്ക് ഉപയോഗിക്കാനാകൂ എന്നോര്‍ക്കുക. ക്രിക്കറ്റ് സീസണ്‍ ആഘോഷമാക്കാന്‍ പ്രത്യേക ഡാറ്റാ ആഡ്-ഓണ്‍ പാക്കേജ് പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ സഹിതം 195 രൂപ പാക്കേജാണ് ജിയോ പ്രഖ്യാപിച്ചത്. ഇതിനൊപ്പം മറ്റ് വിനോദ പരിപാടികളും ഈ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആസ്വദിക്കാമെന്ന് ടെലികോംടോക്ക് റിപ്പോര്‍ട്ട് ചെയ്തു.

ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉള്ളടക്കങ്ങള്‍ സംയോജിപ്പിച്ച് പുതിയ ‘ജിയോഹോട്ട്‌സ്റ്റാര്‍’ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമകളും തല്‍സമയ കായികയിനങ്ങളും വെബ്‌സീരീസുകളും തുടങ്ങി ഇരു പ്ലാറ്റ്‌ഫോമുകളിലെയും ഉള്ളടക്കങ്ങളെല്ലാം ഇനിമുതല്‍ ജിയോഹോട്ട്‌സ്റ്റാര്‍ എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ കാണാന്‍ കഴിയും. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റും വരാനിരിക്കുന്ന ഐപിഎല്‍ 2025 ഉം ജിയോഹോട്ട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലാണ് സ്ട്രീമിംഗ് ചെയ്യുന്നത്.

content highlight : jio-introduced-rs-195-data-pack-with-jiohotstar-subscription