തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള പെട്രോൾ പമ്പിന് അമ്പത് മീറ്റർ മാറിയാണ് തീപടര്‍ന്നത്. കൃത്യസമയത്ത് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ തൃത്താലമുതൽ കുമ്പിടി കാറ്റാടിക്കടവുവരെയുള്ള സ്ഥിരംകാഴ്ചയാണ് പുഴയിലെ തീപിടുത്തം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
STORY HIGHLIGHT: Huge fire broke out bharathapuzha