Recipe

പുതിന കൊണ്ട് രുചികരമായ ചട്ണി തയാറാക്കാം

ദോശക്കും ഇഡ്‍ഡലിക്കും ഒപ്പം കഴിക്കാൻ പുതിന കൊണ്ട് രുചികരമായ ചട്ണി തയാറാക്കാം.

ആരോഗ്യഗുണങ്ങൾ ഏറെയുള്ള പുതിന രക്തത്തിലെ വിഷവസ്തുക്കൾ നീക്കി രക്തം ശുദ്ധിയാക്കാനും ദഹനശക്തി വർധിപ്പിക്കാനും സഹായിക്കുന്നു .ദോശക്കും ഇഡ്‍ഡലിക്കും ഒപ്പം കഴിക്കാൻ പുതിന കൊണ്ട് രുചികരമായ ചട്ണി തയാറാക്കാം.

ചേരുവകൾ 

തേങ്ങ– 1 മുറി ചിരവിയത്

പുതിന– 3 കപ്പ്

മല്ലിയില– പുതിനയുടെ മൂന്നിലൊന്ന്

കറിവേപ്പില– 1 തണ്ട്

ഇഞ്ചി– 1 ചെറിയ കഷ്ണം

പച്ചമുളക്– 2 എണ്ണം

ഉഴുന്ന് പരിപ്പ് – 2 ടേബിൾസ്പൂൺ

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

തേങ്ങ ഒഴികെ ബാക്കി എല്ലാ ചേരുവകളും കൂടെ വെളിച്ചെണ്ണയിൽ വഴറ്റി, ചൂടാറുമ്പോൾ തേങ്ങയും, ആവശ്യത്തിനു ഉപ്പും  ചേർത്തു അരച്ചെടുക്കാം. ഇതിലേക്ക് കടുക് താളിച്ചു ഇട്ടാൽ പുതിന ചട്ണി റെഡി.

content highlight : pudina-chutney-recipe