സ്ത്രീധനത്തിന്റെ പേരില്‍ പീഡനമെന്ന് പരാതി. തിരുവനന്തപുരം സ്വദേശിനിയായ നീതുവാണ് ഭർത്താവ് അജിത് റോബിനെതിരെ പരാതിയുമായി മുൻസിപ്പാലിറ്റി ചെയർമാന് പരാതി നൽകിയത്. 2008ലാണ് നീതുവിന്റയും അജിത്തിന്റെയും വിവാഹം നടന്നത്. ഇതിന് പിന്നാലെ 25 സെന്റ് സ്ഥലവും 20 ലക്ഷം രൂപയും ആവശ്യപ്പെട്ട് അജിത് പീഡിപ്പിച്ചതായാണ് നീതു പരാതിയിൽ പറയുന്നത്.
പൊന്നാനി സൗത്ത് മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരനായ അജിത്ത് രണ്ടാഴ്ചയായി ഒളിവിലാണ്. ഇയാൾക്കായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താൻ ആയിട്ടില്ല. അതേസമയം അജിത്ത് സര്‍ക്കാര്‍ ജോലിയില്‍ കയറിയത് കൈക്കൂലി കൊടുത്താണെന്നും മൂന്നുലക്ഷം രൂപ തന്നിൽ നിന്ന് വാങ്ങിയാണ് ഇയാള്‍ ജോലിക്ക് കയറിയതെന്നും നീതു പറഞ്ഞു.
അജിത്തിനെതിരെ നടപടി എടുക്കുമെന്ന് ചെയര്‍മാന്‍ ആറ്റുപുറം ശിവദാസും വ്യക്തമാക്കി.
STORY HIGHLIGHT: complaint of harassment