India

മുൻ കാമുകിക്ക് പുതിയ പ്രണയം; യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് യുവാവും കൂട്ടുകാരും – woman gangraped

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയാണ് യുവാവും കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു

മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് കൊടും ക്രൂരത . 22-കാരിയായ യുവതി മറ്റൊരു പ്രണയ ബന്ധത്തിലായതിലുള്ള പകയാണ് മുൻ കാമുകൻ സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ പരാതിയിൽ മുൻ കാമുകനടക്കം ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഫെബ്രുവരി 19-ാം തീയതി രാത്രിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പരാതിക്കാരിയായ 22 കാരിയും പ്രതിയായ യുവാവും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും പിരിഞ്ഞു. പിന്നീട് യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതിൽ വൈരാഗ്യം തോന്നിയ മുൻ കാമുകൻ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയാണ് യുവാവും കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു.

പ്രതികളിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതി ഭിവണ്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് ക്രൂര പീഡനം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മുൻ കാമുകനടക്കം ആറ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: woman gangraped by ex boyfriend five of his friends