തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന്, ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതു സംബന്ധിച്ചു മുൻഗണനകളുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. പക്ഷേ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച് ഉയർന്ന വേതനം വാങ്ങുന്ന വിഭാഗങ്ങളാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. വേതനവർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കു പിന്തുണയറിയിച്ച് എത്തിയതായിരുന്നു അദ്ദേഹം.
വിവിധ സമര നേതാക്കൾ നാളെ സമരവേദിയിലെത്തും. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനം ആരംഭിക്കും. സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമരപ്പന്തലിൽ 11ന് ഐക്യദാർഢ്യ സമ്മേളനം ആരംഭിക്കും. സമരത്തിന് പിന്തുണ അറിറിയിച്ച് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, പ്രവാസി കോൺഗ്രസ് നേതാക്കളടക്കം ഒട്ടേറെപ്പേരെത്തി.