എന്നും ഇഡലി ഒരുപോലെയല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഇഡ്ഡലി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന റവ ഇഡ്ഡലി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തിലേക്ക് റവ, തൈര്, ഉപ്പ് എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യുക. വെള്ളം ഒഴിച്ച് ഇഡ്ഡലി മാവ് രൂപത്തിലാക്കി 20 മിനിറ്റ് അടച്ചു വെക്കുക. പാന്‍ ചൂടാക്കി അതിലേക്ക് 1 ടീസ്പൂണ്‍ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ഇട്ടു മൂപ്പിച്ചെടുക്കുക. തീ അണക്കുന്നതിന് മുമ്പ് കായപ്പൊടി ഇട്ട് ഒന്ന് ചൂടാക്കുക. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഇടുക. ചീകി വച്ചിരിക്കുന്ന ക്യാരറ്റും, അരിഞ്ഞു വച്ച മല്ലിയിലയും ഇട്ടു നന്നായി ഇളക്കുക. ഇഡ്ലി തട്ടിന്റെ ഓരോ കുഴിയിലും എണ്ണ തൂവി മാവ് ഒഴിച്ചു കൊടുക്കുക. 20 മിനിറ്റ് മീഡിയം തീയില്‍ വേവിച്ചെടുക്കുക.