ഊണിനൊപ്പം കഴിക്കാൻ നല്ല കിടിലൻ സ്വാദിൽ ഒരു മീൻ കറി ഉണ്ടാക്കിയാലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ചൂര മീൻ കറി ആയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചൂര മീന്‍ കഴുകി ,കഷണങ്ങള്‍ ആക്കുക, പൊടികള്‍ എല്ലാം പച്ച മണം മാറുന്നതു വരെ വറുത്തു മാറ്റി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ,ഉലുവ വറക്കുക. ഇതിലേക്ക് സവാള വഴറ്റുക. വഴന്നു തുടങ്ങുമ്പോള്‍ തക്കാളി ഇട്ട് ഇളക്കുക. നന്നായി വഴറ്റിയ ഈ കൂട്ടിലേക്ക് വറുത്തു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഇളക്കുക.
ഒരു മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ,കറി വേപ്പില ഇട്ട് മൂപ്പിക്കുക, അതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ,കുടംപുളിയും ചേര്‍ത്ത് തിളപ്പിക്കുക. രുചിച്ചു നോക്കി എല്ലാംപാകമായി എന്ന് തോന്നുന്നെങ്കില്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇടുക. അടച്ചു തിളപ്പിക്കുക. ഇടക്ക് ഇളക്കി കൊടുക്കണം .വെള്ളം മുക്കാലും വറ്റി കഴിയുമ്പോള്‍ തീ അണക്കുക. രുചികരമായ ചൂരമീൻ കറി തയ്യാർ. മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കുകയാണെങ്കിൽ അതിനൊരു പ്രത്യേക രുചിയും, മണവും, സ്വാദും ലഭിക്കുന്നു.