ഈ ചൂട് കാലത്ത് മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ലൈം ഉണ്ടാക്കിയാലോ? റസ്റ്റോറന്‍റുകളിലും ബേക്കറികളിലും ഒക്കെ കിട്ടുന്ന അതേ രുചിയില്‍ ഒരു കിടിലന്‍ മിന്‍റ് ലൈം നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
- ചെറുനാരങ്ങ – രണ്ടെണ്ണം
- പുതിനയില – എട്ട് എണ്ണം
- വെള്ളം – ഒരു കപ്പ്
- ഐസ് ക്യൂബ് – ഒരു പിടി
- പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഈ നീര് മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. പിന്നെ പുതിന ഇലയും ഐസ്‌ക്യൂബും ഇട്ട് ഒന്നുകൂടി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.