Food

രുചികരമായ ചിക്കൻ കഞ്ഞി ആയാലോ?

രുചികരമായ ചിക്കൻ കഞ്ഞി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പച്ചരി – 1/2 കിലോഗ്രാം
  • എല്ലു നീക്കിയ ചിക്കൻ(ചെറുതായി നുറുക്കിയത്) – 200 ഗ്രാം
  • ചെറിയ ജീരകം – 15 ഗ്രാം
  • തേങ്ങ – 1/2 മുറി
  • ആശാളി – 15 ഗ്രാം
  • ഉലുവ – 10 ഗ്രാം
  • ചെറിയ ഉള്ളി -100 ഗ്രാം
  • മഞ്ഞൾപ്പൊടി – 1 നുള്ള്
  • ഉപ്പ് – പാകത്തിന്
  • നാരങ്ങാ നീര് – 1 ടീ സ്‌പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ബോൺലെസ് ചിക്കൻ മഞ്ഞളും ഉപ്പും പുരട്ടി 30 മിനിറ്റ് വയ്ക്കുക. അതിന് ശേഷം ചെറിയ ജീരകവും ചെറിയ ഉള്ളിയും അരമുറി തേങ്ങയുടെ പീരയും ചേർത്തു മിക്‌സിയിൽ ചതച്ചെടുക്കുക. വൃത്തിയായി കഴുകിയ പച്ചരിയും ബോൺലെസ് ചിക്കനും ചേർക്കുക ചേർക്കുക. അതിലേക്ക് ആശാളി, ഉലുവ എന്നിവ ചേർക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീ സ്‌പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് 2 വിസിൽ വരും വരെ വേവിക്കണം. 10 മിനിറ്റിന് ശേഷം കഞ്ഞി പാത്രത്തിലേക്ക് മാറ്റാം. ആവശ്യമെങ്കിൽ 2 സ്‌പൂൺ നെയ് ചേർത്ത് വിളബാം.