വളരെ എളുപ്പത്തിൽ കിടിലൻ തക്കാളി മുറുക്ക് തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി മുറിച്ച് വെളുത്തുള്ളിയുമായി വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരിപ്പൊടി, കടലമാവ്, മുളകുപൊടി, കുരുമുളക് പൊടി ജീരകം, കായപ്പൊടി, ഉപ്പ് , വെണ്ണ എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് അരച്ച തക്കാളി കൂടി ചേർത്ത് മാവ് നല്ലപോലെ മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാവുന്നതാണ്. സേവ നാഴിയിൽ മുറുക്കിന്റെ ചില്ലിട്ടതിനു ശേഷം മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് മുറുക്ക് പിഴിഞ്ഞ് ഇടുക. തക്കാളി മുറുക്ക് റെഡി.