ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം എല്ലാ കാലത്തും ആരാധകര്‍ക്ക് ആവേശമാണ്. പുറത്തു വരുന്ന ഏറ്റവും പുതിയ കണക്കുകള്‍ അത് ഒന്നുകൂടി ഉറപ്പിക്കുന്നു. ഇന്നലെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവായി ജിയോ ഹോട്ട് സ്റ്റാറിലൂടെ കണ്ടത് 60.2 കോടി ആളുകള്‍.
ലൈവ് സ്ട്രീമിങ് കണക്കില്‍ സര്‍വകാല റെക്കോര്‍ഡാണിത്. കോഹ്‌ലിയുടെ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ 6 വിക്കറ്റിനു പാകിസ്ഥാനെ വീഴ്ത്തി സെമി ഏതാണ്ടുറപ്പിച്ചു. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ഷമിയാണ്.
ഈ ഓവര്‍ അവസാനിക്കുമ്പോള്‍ വ്യൂവര്‍ഷിപ്പ് 6.8 കോടിയിലെത്തിയിരുന്നു. പാക് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ വ്യൂവര്‍ഷിപ്പ് 32.1 കോടിയിലെത്തിയിരുന്നു. ഇന്നിങ്‌സ് ബ്രെയ്ക്കിലേക്ക് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 32.2 കോടിയിലും എത്തി.
ഇന്ത്യ ചെയ്‌സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാഴ്ച എണ്ണം 33.8 കോടിയില്‍ എത്തി. ഇന്ത്യ വിജയത്തിന്റെ വക്കില്‍ എത്തി നില്‍ക്കെ വ്യൂവര്‍ഷിപ്പ് 36.2 കോടിയിലും എത്തി.
content highlight: Ind vs Pak