എല്ലാം കലങ്ങി മറിഞ്ഞു കിടക്കുമ്പാഴാണ് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മാര്‍ഗരേഖയുമായി കോണ്‍ഗ്രസ് ഇറങ്ങുന്നത്. നേതാക്കളെല്ലാം ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നവര്‍ പറയുന്നത്, അധികാരം കിട്ടുമെന്നാണ്. പക്ഷെ, കൃത്യമായ കണക്കുക കൂട്ടലുകളോ, തമ്മിലടിയോ, തൊഴുത്തില്‍ കുത്തോ, അധികാര മോഹമോ ഇല്ലാതെ തെരഞ്ഞെടുപ്പിനെ സമീപിച്ചാല്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാല്‍, അത് എത്രത്തോളം ഫലവത്താകും എന്നതാണ് കാണേണ്ടത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും എങ്ങനെ പ്രവര്‍ത്തിക്കുമോ അതായിരിക്കും റിസള്‍ട്ടും.നലിവില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും ഉണ്ടായാല്‍ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പു വരെ നീളുമെന്നുറപ്പാണ്.
അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ വാര്‍ഡ് കമ്മിറ്റികള്‍ക്കായി മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്. കെപിസിസിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. വാര്‍ഡ് കമ്മിറ്റി നേതാക്കള്‍ മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും വാര്‍ഡിലെ എല്ലാ വീടുകളിലും ഗൃഹസന്ദര്‍ശനം നടത്തണമെന്നാണ് പ്രധാന നിര്‍ദ്ദേശം. വീടുകളുമായി ശക്തമായ ബന്ധം നിലനിര്‍ത്തണം.
ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളായി സംഘടന പ്രവര്‍ത്തനം നടത്തേണ്ടത് വാര്‍ഡ് കമ്മിറ്റികളുടെ കടമയാണെന്നും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് അയച്ച മാര്‍ഗരേഖയില്‍ പറയുന്നു. ഫ്‌ളാറ്റുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും നല്ല ബന്ധം സൂക്ഷിക്കണം. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
അവര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് ഉറപ്പാക്കണം. പാര്‍ട്ടി അനുഭാവികളായ തൊഴിലുറപ്പ് പദ്ധതികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിക്കണം. കര്‍ഷക ക്ഷേമനിധി ഉള്‍പ്പെടെയുള്ള ക്ഷേമനിധികളില്‍ അര്‍ഹരായവര്‍ക്ക് അംഗത്വമെടുത്ത് നല്‍കണം. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ചികിത്സ സഹായനിധികളില്‍ അര്‍ഹരായവര്‍ക്ക് അംഗത്വമെടുത്ത് നല്‍കണമെന്നും മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്നു.
മരണം, വിവാഹം തുടങ്ങി വീടുകളിലെ എല്ലാ ചടങ്ങുകളിലും പാര്‍ട്ടിയുടെ സാന്നിധ്യവും സഹായവും നേതാക്കള്‍ ഉറപ്പാക്കണം. മറ്റു പാര്‍ട്ടികളിലെ അസംതൃപ്തര്‍, നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍, വിമുക്തഭടന്മാര്‍, സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചവര്‍, അധ്യാപകര്‍, കലാ -കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ എന്നിവര്‍ക്ക് പാര്‍ട്ടി മെംബര്‍ഷിപ്പ് നല്‍കണം. ഈ ആവശ്യം മുന്‍നിര്‍ത്തി ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്നാണ് കെപിസിസി നിര്‍ദേശം.
പ്രധാന ജംക്ഷനുകളിലെല്ലാം കോണ്‍ഗ്രസിന്റെ കൊടിമരവും വാര്‍ത്താ ബോര്‍ഡും സ്ഥാപിക്കണമെന്നാണ് വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് അയച്ച മാര്‍ഗരേഖയില്‍ പറയുന്നത്. മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബ്ദുല്‍ കലാം അസാദ്, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി തുടങ്ങി ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ കമ്മിറ്റികള്‍ക്ക് സ്വന്തമായി ഉണ്ടായിരിക്കണം. ആശയവിനിമയം ശക്തമാക്കാന്‍ വാര്‍ഡ് കമ്മിറ്റികള്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പുണ്ടായിരിക്കണം.
ഈ ഗ്രൂപ്പില്‍ കെപിസിസിയുടെ വാര്‍ റൂം നമ്പറും ആഡ് ചെയ്യണം. വാര്‍ഡ് പ്രസിഡന്റോ പ്രസിഡന്റ് ചുമതലപെടുത്തുന്ന ആളോ ആകണം വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഗ്രൂപ്പില്‍ തീരുമാനിക്കുന്ന പരിപാടികളുടെ മെസേജുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടങ്ങുന്ന മറ്റു ഗ്രൂപ്പുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്നു. എല്ലാ മാസം കുറഞ്ഞത് രണ്ട് തവണയെങ്കിലും വാര്‍ഡ് കമ്മിറ്റികള്‍ യോഗം ചേരണം.
മാസത്തിലെ ആദ്യ ശനി \ ഞായര്‍ അല്ലെങ്കില്‍ മാസാവസാനത്തിലെ ശനി \ ഞായറാണ് യോഗം ചേരേണ്ടത്. രക്തദാനം, അവയവദാനം, നേത്ര പരിശോധന ക്യാംപുകള്‍, മാലിന്യ നിര്‍മാര്‍ജനവും സംസ്‌കരണവും തുടങ്ങി പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇങ്ങനെ മാര്‍ഗരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ തെരഞ്ഞെടുപ്പ് വിജയിക്കാനാകും എന്നാണ്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാക്കാലത്തും നിത്യവും ചെയ്തു കൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ മാര്‍ഗരേഖയായി പറയുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ സാമൂഹ്യ ഇടപെടലുകള്‍ എന്നാല്‍, മാര്‍ഗരേഖയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ്. അത്, മറ്റുള്ളവര്‍ പറഞ്ഞു ചെയ്യിക്കേണ്ടതോ, പറയേണ്ടതോ അല്ല. അത്, ഓരോ വ്യക്തിയുടെയും കടമയാണ്. അവര്‍ അത് സമൂഹത്തില്‍ ചെയ്യുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി സ്വാഭാവികമായും അംഗീകരിക്കപ്പെടും. അങ്ങനെയാണ് ജനകീയ നേതാക്കള്‍ ഉണ്ടായി വരുന്നത്. എന്നാല്‍, ഇപ്പോള്‍ അത്തരത്തില്‍ ഒരു ജനകീയ നേതാവിനെപ്പോലും കാണാനാകില്ല. കാരണം, അവര്‍ സമൂഹവുമായി ചേര്‍ന്നു പോകാറില്ല എന്നതു തന്നെ.
CPNTENT HIGH LIGHTS; Will the way be revealed by the guideline?: Marriage, death, celebrations, festivals, colonies must be present everywhere; Do the rank and file listen to the direction between the leaders’ power lines?