ഷൈൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നതും വീര സംവിധാനം ചെയ്യുന്നതുമായ റൊമാന്റിക് ചിത്രം ‘ഹാൽ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ജെ.വി. ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രം മാർച്ച് 29 ന് തിയേറ്ററുകളിൽ എത്തും.
സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്. ഹാലിൻറെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളായ ജോണി ആൻറണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടൈയ്നർ ആയിരിക്കുമെന്നാണ് സൂചന. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
STORY HIGHLIGHT: haal release date out