തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഉടുമ്പൻചോല-രണ്ടാം മൈൽ റോഡിന്‍റെ ഭാഗമായ ബൈസൺവാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സർവീസാണിത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാൽ, രാജാക്കാട് വഴിയാണ് ദിവസേന ബസ് സർവീസ് നടത്തുന്നത്.
രാവിലെ 3.45 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിക്കുന്ന ബസ് 5.20 ന് കൊട്ടാരക്കര, 7.25 ന് കോട്ടയം 9.05 ന് മൂവാറ്റുപുഴ,11.30 ന് ബൈസൺവാലി വഴിയാണ് പോവുക. ഉച്ചയ്ക്ക് 12.15 ന് പൂപ്പാറയിലെത്തും. വൈകിട്ട് നാലിന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
ആദ്യ സർവീസിന് കുഞ്ചിത്തണ്ണിയിലും ബൈസൺവാലിയിലും രാജാക്കാടും പ്രദേശവാസികൾ സ്വീകരണം നൽകി. ആദ്യ ദിവസം 19,636 രൂപ മാത്രമായിരുന്നു കളക്ഷൻ. എന്നാൽ രണ്ടാം ദിവസം 51 ൽ 44 സീറ്റും യാത്രക്കാര്‍ റിസർവ് ചെയ്തു. പുതിയ സർവീസ് ആരംഭിച്ച് രണ്ടാം ദിനം ഇത്രയും ബുക്കിങ് വന്നത് മികച്ച പ്രതികരണമാണെന്നും വരും ദിവസങ്ങളിലും ബുക്കിങ് പ്രതീക്ഷിക്കുന്നതായും കെഎസ്ആര്‍ടിസി അറിയിച്ചു.
content highlight : ksrtc-has-sarted-bus-service-from-the-capital-to-idukki-poopara