Kejriwal says BJP has failed to provide security to Delhi residents
അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ സമയത്തെ സിഎജി റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉള്‍പ്പെടെയുള്ള അഴിമതികളുടെ വിവരങ്ങള്‍ അടങ്ങിയ 14 സിഎജി റിപ്പോര്‍ട്ടുകളാണ് സഭയില്‍ വെയ്ക്കുക.
സിഎജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാണ് സിഎജി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക.
എന്നാല്‍ സിഎജി റിപ്പോര്‍ട്ടുകള്‍ ആം ആദ്മി സര്‍ക്കാരിന്റെ സമയത്ത് തന്നെ സ്പീക്കര്‍ക്ക് അയച്ചിരുന്നുവെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.