ഏവര്‍ക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. ചോറും പാത്രത്തിൻ്റെ ഒരു കോണില്‍ ഈ വിഭവമുണ്ടെങ്കില്‍ ചിലര്‍ വേണമെങ്കില്‍ ഒന്നുകൂടി ചോറ് ചോദിക്കും. ഇതെല്ലാം കേട്ടപ്പോള്‍ നിങ്ങള്‍ക്കും ബീറ്റ്റൂട്ട് പച്ചടി കഴിക്കാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? റെസിപ്പി ഇതാ.
ചേരുവകൾ
ബീറ്റ്റൂട്ട്- ഒരെണ്ണം (വലുത്)
തേങ്ങ- ചിരകിയത് 1 കപ്പ്
തൈര് – 1 കപ്പ്
ജീരകം- കാൽ ടീസ്പൂൺ
കടുക്- അര ടീസ്പൂൺ
കടുക് ചതച്ചത്- അര ടീസ്പൂൺ
വറ്റൽ മുളക് -3 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെള്ളം- ആവശ്യത്തിന്
കറി വേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുക വിധം:
ആദ്യമായി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം ഇത് പച്ചമുളകും ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് വേവിക്കണം.അടുത്തതായി ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും ,ഒരു പച്ചമുളക് ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം.ഇനി വേവിച്ചെടുത്ത ബീറ്ററൂട്ടിലേക്കു തേങ്ങാ, കടുക് എന്നിവ അരച്ചത് മിക്സ് ചെയ്യുക.ഇനി പച്ചടിയിലെ വെള്ളം നന്നായി വറ്റി വരുമ്പോൾ ഒരു കപ്പ് തൈര് ഉടച്ചതും കൂടി ചേർത്ത് മിക്സ് ചെയ്യാം. തൈര് നന്നായി ചൂടായാൽ ഉടൻ തന്നെ ഇത് അടുപ്പിൽ നിന്നും മാറ്റണം. ഇനി ഒരു ഫ്രയിങ് പാനെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചോടാക്കുക. ഇനി ഇതിലേക്ക് ടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് പൊട്ടിച്ച് ആ കൂട്ട്അടുപ്പിൽ നിന്നും മാറ്റിവെച്ചിരിക്കുന്ന പച്ചടിയിലേക്ക് താളിച്ച് ഒഴിക്കാം. ഇതോടെ സ്വാദൂറും ബീറ്റ്റൂട്ട് പച്ചടി റെഡി.