Business

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 64,500 കടന്നു | Gold rate Kerala

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് കുതിപ്പ്.