Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചു..
1358 വോട്ടുകൾ നേടിയാണ്  വിജയം.

BJP സ്ഥാനാർഥി മിനിക്ക്1346 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി B സുരേഷ് കുമാർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 277 വോട്ടാണ് ലഭിച്ചത്. ശ്രീവരാഹത്ത്‌ കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്.

വി ഹരികുമാർ(58) സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. LDF ഭരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണിതെന്ന് LDF പറഞ്ഞു. LDF പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

CONTENT HIGH LIGHT: LDF candidate V Harikumar won in Thiruvananthapuram Corporation Srivaraham ward

Latest News