ഒരുപാട് യാത്രകള്‍ ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇടയ്ക്ക് മാത്രം സിനിമകൾ ചെയ്യുന്ന പ്രണവ് ഇപ്പോള്‍ എവിടെയാണെന്ന് ആരാധകര്‍ അന്വേഷിക്കാറുണ്ട്. ലാലേട്ടന്റെയും പ്രണവിനെയും വിശേഷങ്ങളെല്ലാം കേൾക്കാൻ വളരെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ, മോഹൻലാലും പ്രണവും ഒരു ട്രോളിലൂടെ വൈറലായിരിക്കുകയാണ്.
മോഹൻലാലിന്റെ ഷർട്ട് ധരിച്ച പ്രണവിനെയാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ‘ചിത്രം’ സിനിമയിൽ എന്റെ ഷർട്ട് എവിടെയെന്ന് മോഹൻലാൽ തിരക്കുന്ന സീനിനൊപ്പമാണ് രണ്ടു ചിത്രങ്ങളും കണക്റ്റ് ചെയ്തിരിക്കുന്നത്. ആ ഷർട്ടങ്ങ് മറന്നേക്കൂ ലാലേട്ടാ, ലാലേട്ടന്റെ ഷർട്ടിനു പുതിയ ഓണറെ കിട്ടി, അങ്ങെനെ ഷർട് ഹിമാലയവും കണ്ട്, അച്ഛന്റെ അലമാരേന്ന് ഷർട്ട് അടിച്ചുമാറ്റി മകൻ.. എന്നിങ്ങനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങൾ.
View this post on Instagram
മകന്റെയും മകളുടെയുമെല്ലാം സ്വപ്നങ്ങൾക്ക് പൂർണപിന്തുണ നൽകുന്ന അച്ഛനാണ് മോഹൻലാൽ. മകനെ പോലെ യാത്രകൾ ചെയ്യാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.
STORY HIGHLIGHT: mohanlals shirt finds new owner