Motivation

മറ്റുള്ളവരുടെ മുൻപിൽ ആകർഷണം നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വസ്ത്രം ധരിക്കുക

ഡ്രസ്സിങ് സെൻസ് മറ്റുള്ളവരുടെ ആകർഷണം പിടിച്ചു പറ്റുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നല്ല രീതിയിൽ വസ്ത്രം ധരിച്ചാൽ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാൻ സാധിക്കും വസ്ത്രം വളരെ നീറ്റും ക്ലിയർ ആണെങ്കിൽ ആളുകൾ വളരെ പെട്ടെന്ന് തന്നെ നമ്മളെ ശ്രദ്ധിക്കുകയും നമ്മളിൽ ആകൃഷ്ടരാവുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പോലും തെളിയിച്ചിരിക്കുന്നത്

ഗന്ധം

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ വളരെയധികം മുൻപിൽ നിൽക്കുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരത്തിന്റെ ഗന്ധം എന്നത് നല്ല പെർഫ്യൂമകൾ ഉപയോഗിക്കുക എന്നത് അതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒരുപാട് അടിച്ചു കയറുന്ന തരത്തിലുള്ള ഗന്ധം ആളുകൾ ഇഷ്ടപ്പെടാറില്ല വളരെ സൗമ്യമായതും എന്നാൽ ആർക്കും ആകർഷണം തോന്നുന്നതുമായ ഗന്ധമാണ് ഏതൊരു വ്യക്തിയെയും കൂടുതൽ അട്രാക്ടീവ് ആക്കി നിർത്തുന്നത് അതുകൊണ്ട് രൂക്ഷഗന്ധമുള്ള പെർഫോമുകൾ ഉപയോഗിക്കാതെ മയിൽഡ് ആയിട്ടുള്ള ഗന്ധമുള്ള പെർഫ്യൂമകൾ ഉപയോഗിക്കുക

ആത്മവിശ്വാസം

ആത്മവിശ്വാസം ഉള്ളവരായിരിക്കുക എന്നതാണ് ഏതൊരു കാര്യവും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്നും എന്ത് നിങ്ങളെ ഏൽപ്പിച്ചാലും അത് നിങ്ങളുടെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് ഉള്ള ഒരു ചിന്ത മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കണം സ്വന്തമായി നിങ്ങൾക്കൊരു ആത്മവിശ്വാസം ഉണ്ട് എന്നത് മറ്റുള്ളവർ നിങ്ങളിൽ അട്രാക്ടീവ് ആവാനുള്ള ഒരു വലിയ കാരണമാണ് ഇന്ന് പലർക്കും ഇല്ലാത്തത് സ്വന്തമായുള്ള ആത്മവിശ്വാസമാണ്

സംസാരം

ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ കണ്ണിൽ നോക്കി സംസാരിക്കുക ശരീര ഭാഷ നന്നായി വയ്ക്കുക എന്നതൊക്കെ മറ്റുള്ളവർ നിങ്ങളിൽ അട്രാക്ടീവ് ആകാനുള്ള കാരണങ്ങളാണ് കണ്ണിൽ നോക്കി സംസാരിക്കുന്ന ഒരു വ്യക്തി സത്യസന്ധനാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ശരീരഭാഷ നന്നായി വെക്കുക എന്നത് ഒടിഞ്ഞു തൂങ്ങി നിന്ന് സംസാരിക്കാതിരിക്കുക എന്നതാണ് ഒരു വ്യക്തിയോട് നിങ്ങൾ സംസാരിക്കുമ്പോൾ നേരെ നിന്ന് ഐ കോൺടാക്ട് വെച്ച് സംസാരിക്കുകയാണെങ്കിൽ നിങ്ങൾ നല്ലൊരു വ്യക്തത ഉടമയാണെന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിക്കുകയാണ് ചെയ്യുന്നത്

നിലപാട്

മറ്റൊരു കാര്യം എന്ത് കാര്യത്തിലും നിലപാട് ഉണ്ടാവുക എന്നതാണ് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഒരു കാര്യവും മാറ്റിവയ്ക്കാതിരിക്കുക നോ പറയേണ്ട സ്ഥലങ്ങളിൽ ധൈര്യപൂർവം നോ പറയാൻ ശ്രദ്ധിക്കുക മറ്റുള്ളവർ എന്തുപറഞ്ഞാലും എനിക്കൊന്നുമില്ല എന്നും ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കും എന്നും മനസ്സിൽ വയ്ക്കുക

Latest News