ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുമെന്ന് യൂ.ഡി.എഫ് കണ്‍വീനര്‍ എം .എം.ഹസ്സന്‍. ഐക്യം, നീതി, സമര്‍പ്പണം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരം ശിക്ഷക്‌സദന്‍ ഓഡിറ്റോറിയത്തില്‍ എം. സൈഫുദ്ദീന്‍ കുഞ്ഞു നഗറില്‍ സംഘടിപ്പിച്ച റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (ആര്‍.എ.ടി.എഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിക് യൂണിവേഴ്‌സിറ്റി കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍ രംഗത്തും വലിയ പങ്കു വഹിക്കുമെന്നും, അതുകൊണ്ട് തന്നെ അറബിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ അമാന്തം ഉണ്ടാവില്ലെന്നും അദ്ധേഹം പറഞ്ഞു.
പെന്‍ഷന്‍ കാരോടും ജീവനക്കാരോടും മനുഷ്യത്വരഹിതമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം എന്തിനാണെന്ന് ചോദിക്കുന്ന ധനമന്ത്രിയോട് ഒന്നും പറയാനില്ല. മെഡിസെപ്പ് സംബന്ധിച്ച അപാകതകള്‍ പരിഹരിക്കണമെന്നും കുടിശ്ശികയായി കിടക്കുന്ന ക്ഷാമാശ്വാസ തുക ഉടന്‍ അനുവദിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. കോളേജുകളും സ്‌കൂള്‍ ക്യാമ്പസുകളും ലഹരിമുക്തമാവണം. മദ്യവും മയക്കുമരുന്നു കളും ക്യാമ്പസുകളിലടക്കം വ്യാപിപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ക്യാമ്പസുകളില്‍ എസ്.എഫ്.ഐ വിളയാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം .സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. അബ്ദുസ്സലാം സുല്ലമി ഖുര്‍ആന്‍ സന്ദേശം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ഹംസ പുല്ലങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.പി. ഹാരിസ്, എം .അലിക്കുഞ്ഞ്, കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി എം.എ ലത്തീഫ് പ്രസംഗിച്ചു.
ആര്‍.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച് .ഹംസ മാസ്റ്റര്‍, സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.പി അബ്ദുല്‍ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി നടന്നമില്ലത്ത് കോണ്‍ഫ്രന്‍സ് ഡോ: കെ.ജമാലുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ആര്‍.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും കോ ഓഡിനേറ്ററുമായ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ സുഫ് യാന്‍ അബുസ്സലാം വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ്. അഹ് മദ് റശാദി, എച്ച്.സഹീര്‍ മൗലവി, മാഹിന്‍ ബാഖവി, ശഹീര്‍ , ടി.എ. സലാം മാസ്റ്റര്‍, മുന്‍ എ.എസ്. ഒ. അബ്ദുല്‍ റഹീം ,ഇ എ റശീദ്, പി.കെ.ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന ട്രഷറര്‍ എന്‍.എ.സലീം ഫാറൂഖി സ്വാഗതവും ജോ. ജനറല്‍ കണ്‍വീനര്‍ എ.അഹമദലി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന പ്രൊട്ടക്ഷന്‍ മീറ്റില്‍ ആര്‍ എ ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അല്‍ബുശ്‌റ ജനറല്‍ കണ്‍വീനര്‍ കെ.കെ.മുഹമ്മദ് വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുസ്സലാം മലയമ്മ, സുഹൈര്‍ ചുങ്കത്തറ, എം.എ റശീദ് മദനി, മുസ്തഫ മുക്കോല പ്രസംഗിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എം.എ സമദ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി ടി. മുഹമ്മദാലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്ല കരുവാരക്കുണ്ട് അധ്യക്ഷനായി. എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍, കെ.മുഹമ്മദ് ഖര്‍ളി, എസ് ബദറുദ്ദീന്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.കെ.അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി കെ.എന്‍.എ.ഹമീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
CONTENT HIGH LIGHTS; Arabic University will be made a reality if UDF comes to power: MM Hassan