Celebrities

ചിത്രം കണ്ടിട്ട് ഒരു കൊലപാതകിയാകാൻ തോന്നുകയാണെങ്കിൽ നിങ്ങൾ അത്തരം സിനിമ കാണരുത്; ജഗദീഷ് – impact of violence in movies

പ്രേക്ഷകർക്ക് മനസ്സിന് ധൈര്യം വേണം

സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് ഒരുപാട് നാളായി ഉയർന്ന് വരുന്ന ചോദ്യമാണ്. അത്തരം ചർച്ചകൾ ഇന്നും സജീവമാണ്. ദൃശ്യം സിനിമയുടെ റിലീസിന് ശേഷം ‘ദൃശ്യം മോഡൽ കൊലപാതകം’ വാർത്തകളിൽ ഏറെ നിറഞ്ഞു നിന്നിരുന്നു. മാർക്കോ’, ‘അനിമൽ’, ‘കിൽ’ തുടങ്ങിയ സിനിമകളെല്ലാം വയലൻസ് ആണെന്നൊരു ആരോപണവും ഉണ്ട്. ഇപ്പോഴിതാ സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്നത് സംബന്ധിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജഗദീഷ്.

ഏറ്റവും പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമകളിലെ വയലൻസ് കണ്ടിട്ട് മറ്റൊരാളെ കൊലപ്പെടുത്താൻ തോന്നുന്ന പ്രേക്ഷകർ അത്തരം സിനിമകൾ കാണരുത് ജഗദീഷ് അഭിപ്രായപ്പെട്ടു.

‘മോസ്റ്റ് വയലന്റ് മൂവി എന്ന് പറയുന്നത് ഒരു ജാമ്യമെടുക്കൽ ആണോ എന്ന് പ്രേക്ഷകർ തന്നെ ചോദിക്കാറുണ്ട്. ഒരു രീതിയിൽ അങ്ങനെ തന്നെയാണ്. സിനിമയുടെ അണിയറപ്രവർത്തകർ ആദ്യമേ പറയുകയാണ് ഇത് മോസ്റ്റ് വയലന്റ് മൂവി ആണ്. ഈ ചിത്രം കണ്ടിട്ട് ഒരു കൊലപാതകിയാകാൻ തോന്നുകയാണെങ്കിൽ നിങ്ങൾ ഈ സിനിമ കാണരുത്. അവസാനം ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഇത് കണ്ടിട്ട് ഒരാളെ കൊല്ലാൻ തോന്നി എന്ന് പറയുകയാണെങ്കിൽ നിങ്ങൾ ഇത് കാണരുത്. പ്രേക്ഷകർക്ക് മനസ്സിന് ധൈര്യം വേണം. ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും.’ ജഗദീഷ് പറഞ്ഞു.

STORY HIGHLIGHT: impact of violence in movies